ആലപ്പുഴ • നാടിനുവേണ്ടി പൊരുതി ബലിദാനികളായവർക്ക് മരണമില്ലെന്നും കാലങ്ങൾ കഴിഞ്ഞാലും അമരന്മാരായി എന്നും അവർ ദേശസ്നേഹികളുടെ മനസ്സിൽ ഉണ്ടാകുമെന്നും ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ഭാരതത്തിൽ ചൈനയുടെ വാക്താക്കളായി സി.പി.എം.മാറുന്നത് അവരുടെ യഥാർത്ഥ സ്വഭാവമാണ് കാണിക്കുന്നത്.നിസ്സാര പ്രശ്നങ്ങൾക്ക് പോലും ചില രാഷ്ട്രങ്ങളെ വിമർശിക്കുന്ന സി.പി.എം നാളിതുവരെ ചൈനയ്ക്കെതിരെ ഒന്നും ഉരിയാടിയിട്ടില്ല. ഇന്ത്യയിൽ നിന്നുകൊണ്ട് ചൈനയ്ക്കുവേണ്ടി മുറവിളി കൂട്ടുന്ന സി.പി.എമ്മിന്റെ തനിനിറം ജനം മനസിലാക്കിക്കഴിഞ്ഞു.
ഇന്ത്യാ-ചൈനാ സംഘർഷത്തിൽ വീര ബലിദാനികളായ സൈനികർക്ക് മുല്ലയ്ക്കൽ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിനു മുന്നിലുള്ള ചിത്രത്തിൽ പുഷ്പാർച്ചന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.എപി. ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ, ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ജില്ലാ സെക്രട്ടറി ടി. സജീവ് ലാൽ, ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, ആർ. ഉണ്ണികൃഷ്ണൻ, വി.ശ്രീജിത്ത്, സജി.പി.ദാസ്, വി.സി.സാബു എന്നിവരും സംബന്ധിച്ചു.
Post Your Comments