ബെംഗളൂരു: കര്‍ണാടകയില്‍ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുൾപ്പെടെ 50 പേർ പാർട്ടി വിട്ടു. സിപിഎമ്മിന് സ്വാധീനമുള്ള ചിക്കബെല്ലാപ്പുര ജില്ലയില്‍ നിന്നാണ് കൊഴിഞ്ഞു പോക്ക്. ജി. ശിവറാം റെഡ്ഡിയും ഇദ്ദേഹത്തിനെ പിന്തുണക്കുന്നവരുമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് രാജി കത്തു നല്‍കിയത്. പാര്‍ട്ടിയില്‍ ഒരു വിഭാഗം തന്നെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജിവയ്ക്കുന്നതെന്ന് ശിവറാം റെഡ്ഡി പറഞ്ഞു.
തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമുള്ള ശിവറാം റെഡ്ഡിയുടെ രാജി സംസ്ഥാനത്തെ സിപിഎം അനുകൂല തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനത്തിനു തിരിച്ചടിയാകുമെന്ന ഭയം നേതൃത്വത്തിനുണ്ട്.1994ലും 2004ലും ചിക്കബെല്ലാപ്പുര ജില്ലയിലെ ബാഗേപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ശിവറാം റെഡ്ഡി.
2004നു ശേഷം കര്‍ണാടകത്തില്‍ സിപിഎമ്മില്‍ നിന്ന് ആരും വിജയിച്ചിട്ടില്ല.2012 മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. എന്നാൽ 2018 ഡിസംബറില്‍ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇദ്ദേഹം സ്ഥാനം ഒഴിഞ്ഞിരുന്നു.
Post Your Comments