ഇടുക്കി:കോവിഡ് നിരീക്ഷണത്തില്‍ ഇരുന്ന വീട്ടമ്മ മരിച്ചു. വ്യാഴാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കിയില്‍ എത്തിയ ബൈസണ്‍വാലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ 46 കാരി ഈശ്വരിയാണ് മരിച്ചത്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഈശ്വരി. ഇവരുടെ മൃതദേഹം അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഇന്ന് ഇടുക്കിയില്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് ഇത് വരെയുള്ള പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 127 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. അതേസമയം 57 പേര്‍ക്ക് രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments