CinemaMollywoodLatest NewsNewsEntertainment

‘വിദേശ സിനിമ ഫോര്‍മാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അങ്കണവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത്’ ; ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ ഹരീഷ് പേരടി

അങ്കണവാടി അധ്യാപകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്ത വിഷയത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി. അംങ്കണ വാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍..അവര്‍ കുട്ടികളുടെ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്‍മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടേയെന്നാണ് ഹരീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നടന്‍ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തത്.  അങ്കണവാടി അധ്യാപകരുടെ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് നടൻ അങ്കണവാടി അധ്യാപകരെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയത്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തില്‍ അംഗന്‍വാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു അഭിമുഖത്തിനിടയില്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം.

കുറിപ്പിന്റെ പൂർണരൂപം……………………………

നമ്മുടെ അങ്കണവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍..അവര്‍ കുട്ടികളുടെ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്‍മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടേ ?..കൂറെ വിദേശ സിനിമകള്‍ കണ്ട് ആ ഫോര്‍മാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അങ്കണവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് …അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്…അത് വലിയ സഹനവും സമരവുമാണ്..തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാള്‍ വലിയ സംഘര്‍ഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്…ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അങ്കണവാടിയിലെ അമ്മമാര്‍ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്…കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുകഴത്തുന്നത് ഡോക്ടറേററില്ലാത്ത ഈ അങ്കണവാടി അമ്മമാര്‍ ജീവിതം പണയം വെച്ച് സമുഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button