*ബുദ്ധിമുട്ടുള്ളവ ചെയ്യരുത്
യോഗയ്ക്ക് വിവിധ ലെവലുകളുണ്ട്. തുടക്കത്തില്‍ തന്നെ സങ്കീര്‍ണമായ യോഗ ലെവല്‍ പരിശീലിക്കുന്നത് ശരിയല്ല. ഇത് നിങ്ങള്‍ക്ക് വലിയ ദോഷങ്ങള്‍ വരുത്തിവെക്കാനിടയുണ്ട്. നീന്താനറിയാതെ കയത്തിലേക്ക് ഇറങ്ങിച്ചെല്ലും പോലെയാണിത്.ആദ്യം അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യുക.
*വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍
യോഗ പരിശീലിക്കുമ്പോള്‍ പലരും വളരെ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് തടി കുറച്ചുകാണിക്കാന്‍ ശ്രമിക്കും. പകരം നിങ്ങള്‍ക്ക് പാകമായ വസ്ത്രങ്ങള്‍ ധരിക്കുക. വിവിധ ആസനങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തുക.
*ഭയം
നിങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യമൊന്നും ആലോചിക്കരുത്. ഓരോരുത്തര്‍ക്കും അവരവരുടേതായ ലക്ഷ്യമുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും യോജിച്ച തരത്തില്‍ ആസനങ്ങള്‍ പരിഷ്‌കരിക്കും.
*നിറഞ്ഞ വയറുമായി യോഗ ചെയ്യരുത്
വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണമെല്ലാം ഭക്ഷണം ദഹിപ്പിക്കാന്‍ വേണ്ടി വയറിലേക്കാണ് കൂടുതലായി ഒഴുകുക. ഇത് ശരീരത്തിലെ മറ്റുമസിലുകളുടെ ആയാസത്തെ ബാധിക്കും. അതിനാല്‍ വിശപ്പുതോന്നുന്നുണ്ടെങ്കില്‍ പഴങ്ങളോ മറ്റോ കഴിക്കുക. യോഗ ചെയ്യുന്നതിനു തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക.
Post Your Comments