കണ്ണൂര്‍: സംസ്ഥാനത്ത് ഏഴ് ഹോട്‌സ്‌പോട്ടുകള്‍ നിലവില്‍ വന്നു. കോവിഡ് വ്യാപന നിരക്ക് കൂടിയതോടെ അതീവ ജാഗ്രത തുടരുന്ന കണ്ണൂരിലാണ് എല്ലാം. ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇന്ന് മാത്രം എട്ട് പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ജില്ലയിലെ 3 പ്രദേശങ്ങളെ ഹോട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കി. കുറ്റിയാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയേയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ സംസ്ഥാനത്ത് 122 ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്.
Post Your Comments