Specials

പുരുഷന്മാർ നിർബന്ധമായും യോഗ ചെയ്യണം; കാരണമിതാണ്

പല ഫിറ്റ്‌നസ് പരിശീലകരും യോഗ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. എന്തൊക്കെയാണ് പുരുഷന്‍ യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്നു നോക്കാം. സ്ഥിരം വ്യായാമ മുറകളേക്കാളും ട്രെഡ്മില്‍ ഓട്ടത്തേക്കാളുമെല്ലാം ശരീരത്തിന്റെ വിധേയത്വം അല്ലെങ്കില്‍ ശരീരം വഴക്കമുള്ളതാക്കാന്‍ യോഗയിലൂടെ സാധിക്കും. യോഗപരിശീലനം ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം നല്ല അച്ഛനാകാനും സഹായിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് നല്ലൊരു ഉപായമാണ് യോഗ.  മനസ്സിനും ശരീരത്തിനും സുഖം നല്‍കാന്‍ യോഗാസനങ്ങള്‍ക്കാവും. പുരുഷന്‍മാരെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് കഷണ്ടി.  എന്നാല്‍ യോഗ ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.   അത് മുടിവളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും. മാത്രവുമല്ല മാനസിക സമ്മര്‍ദ്ദം കുറയുന്നതിലൂടെ തന്നെ വലിയൊരളവില്‍ മുടികൊഴിച്ചില്‍ തടയാനാവും. പങ്കാളിയുമൊന്നിച്ച് സമയം ചിലവഴിക്കാന്‍ കഴിയാതെ പോകുന്നവർക്ക് വ്യായാമത്തിനുള്ള സമയം അതിന് ഉപയോഗിക്കാം. പങ്കാളികള്‍ ഒരുമിച്ച് യോഗ ചെയ്യുമ്പോള്‍ നിങ്ങള്‍ തമ്മിലുള്ള ഹൃദയബന്ധം വര്‍ദ്ധിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button