ചൈന പ്രകോപനം തുടരുന്നു : ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കവുമായി ചൈന

ന്യൂഡല്‍ഹി : ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കവുമായി ചൈന. നോര്‍ത്ത് ഈസ്റ്റ് ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികരുടെ സംഘട്ടനം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയാണ് നദിയുടെ ഒഴുക്കു തടയാന്‍ ശ്രമം നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചൈനയുടെ നീക്കം മനസിലാക്കിയത്.

Read Also : വിട്ടുവീഴ്ചയ്ക്ക് തയാറായില്ല : ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്ന് സൈന്യത്തിന് കേന്ദ്രനിര്‍ദേശം : അതിര്‍ത്തിയില്‍ കൂടുതല്‍ സേനാവിന്യാസം

നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭാഗത്തായാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നദിയുടെ ഒഴുക്കു തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബുള്‍ഡോസര്‍ കാണപ്പെട്ട സ്ഥലത്ത് നദിയുടെ ഒഴുക്ക് ഗതി മാറുകയോ തടസപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ ട്രക്കുകള്‍ നിയന്ത്രണരേഖയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി ഗല്‍വാന്‍ നദിക്കരയിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ട്രക്ക്, ബുള്‍ഡോസര്‍, യാത്രാ വാഹനം എന്നിവ ഉള്‍പ്പെടെ നൂറിധികം വാഹനങ്ങളാണ് നിയന്ത്രണ രേഖയ്ക്കു സമീപത്തായി ചൈന നിര്‍ത്തിയിട്ടിരിക്കുന്നത്. ഗല്‍വാന്‍ താഴ്വര തങ്ങളുടേതാണെന്ന പുതിയ വാദവുമായി ചൈന രംഗത്തെത്തിയതിനു പിന്നാലെയാണ് നദിയുടെ ഒഴുക്കു തടയാന്‍ ശ്രമം നടത്തുന്നത്.

അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകളില്‍ ഗല്‍വാന്‍ പ്രദേശം ഇന്ത്യയുടേതാണെന്നു സമ്മതിച്ചിരുന്ന ചൈന ആ നിലപാടു മാറ്റിയതോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്.

Share
Leave a Comment