Latest NewsIndia

കൊറോണ രോഗിയുടെ സംസ്‌കാരത്തിനിടെ രണ്ട് പേര്‍ കുഴഞ്ഞു വീണു മരിച്ചു ; ദുരൂഹത

വിശദമായ അന്വേഷണം നടത്തി 22ാം തിയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കൊറോണ ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ രണ്ട് പേര്‍ കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി 22ാം തിയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാരെ നിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്.സംസ്‌കാര ചടങ്ങുകള്‍ക്കിടെ പെട്ടെന്ന് ഇരുവരും ബോധ രഹിതരായി വീഴുകയാണുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുളളതായി സംശയിക്കുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.

സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; സംസ്‌ക്കാരം ഇന്ന്, കണ്ണീരോടെ സിനിമാ ലോകം

ഇരുവരുടെയും സ്രവങ്ങള്‍ കൊറോണ പരിശോധനയ്ക്ക് അയക്കും. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ ആളുകളുടെയും മൊഴി രേഖപ്പെടുത്താനും ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button