
മലപ്പുറം: ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനം ദുരുപയോഗം ചെയ്ത താത്ക്കാലിക ഡ്രൈവരെ പിരിച്ചുവിട്ടു. മലപ്പുറം കാളികാവ് ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ താത്ക്കാലിക ഡ്രൈവറായ കാളികാവ് സ്വദേശി സാദിഖിനെതിരെയാണ് നടപടി. ഇയാള്‍ സുഹൃത്തുക്കളോടൊപ്പം ഫോറസ്റ്റ് സ്റ്റേഷനിലെ വനത്തില്‍ ഉല്ലാസയാത്ര നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇവര്‍ നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. ഡ്രൈവറെ പിരിച്ചു വിട്ടതിന് പിന്നാലെ വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ക്ക് വനംവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Post Your Comments