മുംബൈ : വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിൽ നേട്ടം തിരിച്ച് പിടിച്ച് ഓഹരി വിപണി. സെന്‍സെക്സ് 700.13 പോയിന്റ് ഉയർന്ന് 34,208.05ലും നിഫ്റ്റി 210.55 പോയിന്റ് ഉയര്‍ന്ന് 10091.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1867 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 133 ഓഹരികള്‍ക്ക് മാറ്റമില്ല.
നിഫ്റ്റി ബാങ്ക് സൂചിക 3.7 ശതമാനത്തോളം ഉയര്‍ന്നു. ലോഹ വിഭാഗം സൂചിക മൂന്നും ഊര്‍ജവിഭാഗം സൂചിക രണ്ടും ശതമാനവും, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം നേട്ടമുണ്ടാക്കി. സീ എന്റര്‍ടെയ്ന്‍മെന്റ്,കോള്‍ ഇന്ത്യ,ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലും ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്,ടിസിഎസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.
Post Your Comments