ഒരിടവേളയ്ക്ക് ശേഷം മലയാള ചെറുകഥയില്‍ ഒ.വി വിജയന്‍ നൊസ്റ്റള്‍ജിയ പടര്‍ത്തിക്കൊണ്ട് പുതിയ ലക്കം ‘കലാകൌമുദി’യില്‍ മായേഷ് വയക്കല്‍ എഴുതിയ ‘യാത്രയുടെ ഭൂപടം’ എന്ന കഥ ശ്രദ്ധേയമാകുന്നു.
തങ്ങളുടെ കൗമാരകാലത്ത് ഒ.വി വിജയന്‍ കൃതികള്‍ തലക്ക് പിടിച്ച രണ്ട് സുഹൃത്തുക്കളുടെ കഥയാണിത്. തസ്രാക്കിലേക്ക് അവര്‍ കരുതി വച്ചിരുന്ന യാത്ര, പലതും കൊണ്ടും നടക്കാതെ പോകുന്നു. ഇതിനിടയില്‍ ഒരാള്‍ ക്യാന്‍സറിനു കീഴടങ്ങുന്നു.
തന്റെ സുഹൃത്തിന്റെ അകാലമരണത്തിന്റെ വേദനയുടെ യാത്രയായി മറ്റെയാള്‍ തസ്രാക്കിലേക്ക് യാത്രപുറപ്പെടുന്നു. ആ യാത്രയിലുടനീളം അയാള്‍ ഒ.വി വിജയന്‍ സാഹിത്യത്തിന്‍റെ മുദ്രകള്‍ ഉള്‍ക്കൊണ്ട ഓര്‍മകളിലൂടെ കടന്നുപോകുന്നു.
വളരെക്കാലത്തിന് ശേഷം ഒ.വി വിജയന്‍ കൃതികളുടെ സ്വാധീനം ഒരു മുഴുനീള സജീവതായി കഥയില്‍ മാറുന്നു. ഒപ്പം തന്റെ സുഹൃത്തിന്റെ വിയോഗം, അയാളുടെ ജീവിതയാത്രയുടെ ഭൂപടം മായിച്ചതിന്റെ വേദന നമ്മളെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.
ഇതിവൃത്തത്തിന്റെ സൂഷ്മതലം ഉള്‍ക്കൊണ്ട് ഈ കഥക്ക് വേണ്ടി ദീപ്തി ജയന്‍ വരച്ച, പാലക്കാടന്‍ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഒ.വി വിജയന്‍റെ കാരിക്കേച്ചര്‍ ചിത്രവും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രശംസ നേടി.
Post Your Comments