റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. റിയാദിൽ അൽഇദ്‌രീസ് പെട്രോളിയം ആൻഡ് ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം തുറക്കൽ സ്വദേശിയും തിരൂരങ്ങാടി വെന്നിയൂർ കൊടിമരം വി.കെ.എം ഹൗസിൽ താമസക്കാരനുമായ മുഫീദ് (30) ആണ് റിയാദിലെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചക്ക് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
Also read : കോവിഡ് : സൗദിയിൽ 4000ത്തിലധികം പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മരണസംഖ്യയിലും വർദ്ധന, ആശങ്ക
ഇൗ മാസം 15ന് റിയാദിലെ അമീർ മുഹമ്മദ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൂന്നുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ഡോ. സുലൈമാൻ ഹബീബ് ആശുപത്രി മോർച്ചറിയിലാണ്. റിയാദിൽ ഖബറടക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഒരുവർഷം മുമ്പാണ് മുഫീദ് വിവാഹിതനായത്. പരേതനായ കൊടവണ്ടി മാനു മാസ്റ്ററുടെ പേരക്കുട്ടിയും റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ ജബ്ബാർ കൊടവണ്ടിയുടെ മകനുമാണ്. ഉമ്മ : സഫിയ വടക്കേതിൽ, ഭാര്യ : ഫാത്വിമ ബിൻസി.
Post Your Comments