തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവരിൽ 1.5 ശതമാനം പേരും കോവിഡ് രോഗബാധിതരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 16 വരെ 1366 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 1246 പേരും പുറമേനിന്ന് എത്തിയതാണ്. വിദേശത്തുനിന്നു വന്ന 713 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്ന 533 പേർക്കും രോഗബാധയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
Read also:ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു
യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷത്തിലധികമായി കൂടുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം ഇനിയുമുയരും. രണ്ടുശതമാനം പേർ കോവിഡ് പോസിറ്റീവായാൽ വിദേശത്തുനിന്നു വരുന്നവരിൽ നാലായിരത്തോളമാളുകൾ കോവിഡ് പോസിറ്റീവാകും. ഇവരിൽനിന്നു സമ്പർക്കം മൂലം കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments