Latest NewsNewsIndia

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) കോവിഡ് ബാധിച്ച് അന്തരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദാമോദര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു. തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ 127 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മധുര സ്വദേശിയായിരുന്ന ഇദ്ദേഹം ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തമിഴ്‌നാടില്‍ ഇതുവരെ 48,018 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 528 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 26-782 പേരാണ് ഇതു വരെ രോഗമുക്തി നേടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button