Latest NewsSaudi ArabiaNewsGulf

ഉറക്കത്തിനിടെ ഹൃദയാഘാതം; എറണാകുളം സ്വദേശി റിയാദിൽ മരിച്ചു

റിയാദ് : സൗദിയിൽ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന എറണാകുളം ചെങ്ങമനാട് സ്വദേശി പുത്തൻപറമ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ പി.എം. നസീർ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലിക്കെത്താതെ വന്നതോടെ സ്​പോൺസർ മുറിയിൽ​ പോയി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമെന്നാണ് സൂചന.

ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഫലം അറിവായിട്ടില്ല. ഖബറടക്കം പിന്നീട് സൗദിയിൽ നടക്കും. നിലവിൽ ആലുവ ഏലൂക്കരയിൽ താമസിക്കുന്ന നസീർ മൂന്നര വർഷം മുമ്പാണ് അവസാനമായി റിയാദിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button