Latest NewsNewsInternational

ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ല്‍ കോ​വി​ഡ് വ്യാ​പ​നം ശ​ക്തി​പ്രാ​പി​ക്കുന്നു

ബെ​യ്ജിം​ഗ്: ചൈനയിൽ കോവിഡിന്റെ രണ്ടാം വരവ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ല്‍ കോ​വി​ഡ് വ്യാ​പ​നം ശ​ക്തി​പ്രാ​പി​ക്കു​ന്ന​താ​യി വിദേശ മാധ്യമങ്ങൾ റി​പ്പോ​ര്‍​ട്ട് ചെയ്‌തു. സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ബെ​യ്ജിം​ഗ് ന​ഗ​ര വ​ക്താ​വ് ഷു ​ഹേ​ജി​യ​ന്‍ പ​റ​യു​ന്ന​ത്.

അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ബെ​യ്ജിം​ഗി​ല്‍ പു​തു​താ​യി 106 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​തു​താ​യി 27 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡി​ന്‍റെ പു​തി​യ ക്ല​സ്റ്റ​ര്‍ ബെ​യ്ജിം​ഗാ​യേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​തേ​തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ല്‍ രോ​ഗി​ക​ളു​മാ​യി സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വ്യാ​പ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബെ​യ്ജിം​ഗി​ലെ 11 റ​സി​ഡ​ന്‍​ഷ്യ​ല്‍ ക​മ്മ്യൂ​ണി​റ്റി​ക​ളി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മ​ത്സ്യ, മാം​സ മാ​ര്‍​ക്ക​റ്റു​ക​ള്‍ അ​ട​ച്ചു. ബെ​യ്ജിം​ഗി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡി​സ്ട്രി​ക്ടാ​യ ഫെം​ഗ്ടാ​യി മേ​ഖ​ല​യി​ലെ സി​ന്‍​ഫാ​ഡി മാ​ര്‍​ക്ക​റ്റു​മാ​യി സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ജൂ​ണ്‍ 11-നു ​മു​ന്പ് 56 ദി​വ​സം ഒ​റ്റ കോ​വി​ഡ് കേ​സു​പോ​ലും ബെ​യ്ജിം​ഗി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രു​ന്നി​ല്ല.

ഇ​തി​നി​ടെ ഹെ​ബെ​യ് പ്ര​വി​ശ്യ​യി​ലെ ബാ​വോ​ഡിം​ഗ് പ​ട്ട​ണ​ത്തി​ല്‍ സൈ​നി​ക നി​യ​മം പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ നി​ര​വ​ധി പേ​ര്‍​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു. സി​ന്‍​ഫാ​ഡി മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്കാ​ണു രോ​ഗ​ബാ​ധ.

shortlink

Related Articles

Post Your Comments

Related Articles


Back to top button