സൗദി: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മരിച്ചത് മൂന്ന് മലയാളികള്‍. ഖത്തറില്‍ തൃശ്ശൂര്‍ കേച്ചേരി സ്വദേശി അബ്ദുള്‍ ജബ്ബാറും കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദര്‍ശന്‍ നാരായണനും ദോഹയില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം, എന്നിവരാണ് മരിച്ചത്.
ഖത്തറില്‍ മരിച്ച 35 വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന അബ്ദുള്‍ ജബ്ബാര്‍ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖത്തറില്‍ മരിച്ച മറ്റൊരു മലയാളിയായ സുദര്‍ശന്‍ നാരായണന്‍ ദമാമിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 233 ആയി. സൗദിയില്‍ മാത്രം 75 മലയാളികളാണ് മരിച്ചത്.
Post Your Comments