Latest NewsKeralaIndia

കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം; മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടിസ്

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ അനുശോചനം പങ്കുവെച്ചതിനെതിരെ ആര്‍എംപി വക്കീല്‍ നോട്ടിസയച്ചു. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പേരിലാണ് വക്കീല്‍ നോട്ടിസ്. ശിക്ഷയില്‍ കഴിയുന്ന പ്രതി മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുന്നത് കോടതിയലക്ഷ്യമെന്ന് നോട്ടിസില്‍ പറയുന്നു.

അമ്മ ഉയർത്തെഴുനേൽക്കാൻ മൃതദേഹത്തിനരികില്‍ ഡോക്ടറായ മകള്‍ മൂന്ന് ദിവസം പ്രാര്‍ത്ഥന നടത്തി, സംഭവം പാലക്കാട്

15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുമെന്നുമാണ് ആര്‍എംപിയുടെ മുന്നറിയിപ്പ്. ഇന്ന് ഉച്ചക്കാണ് വക്കീല്‍ നോട്ടിസയച്ചത്.കുഞ്ഞനന്തന്റെ മരണ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളില്‍ അനുശോചന കുറിപ്പ് പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button