Latest NewsIndiaNews

സുശാന്തിന്റെ മരണം കൊലപാതകം, ഗൂഢാലോചനയടക്കം ഗുരുതര ആരോപണങ്ങളുമായി കുടുംബം ; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന് മാതൃസഹോദരന്‍ പറഞ്ഞു. സുശാന്തിന്റെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ബന്ധുക്കള്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കോവിഡ് പരിശോധനയ്ക്ക് ശേഷമാകും സംസ്‌കാരം. അതേസമയം മരണത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു

സുശാന്തിന്റെ മരണം കൊലപാതകമാണെന്നും അതിനാല്‍ തന്നെ സിബിഐ അന്വേഷണം വേണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തിന്റെ മാതൃസഹോദരന്‍ പറഞ്ഞു. എന്നാല്‍ സുശാന്ത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും ആന്റി ഡിപ്രഷന്‍ ഗുളികകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നു കണ്ടെത്തിയിരുന്നെന്നുമാണ് മുംബൈ പൊലീസ് പറയുന്നത്.

അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ സുശാന്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് ഇന്നലെ രാത്രി വൈകി പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ സുശാന്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button