പെരുമ്പാവൂര്‍: ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്ന് യുവതി മരിച്ച സംഭവം, പ്രതികരണവുമായി ബന്ധുക്കള്‍. യുവതി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. നൂറുകണക്കിനുപേര്‍ ദിനംപ്രതി എത്തുന്ന ബാങ്കിലെ വാതിലിന് തട്ടിയാല്‍ പൊട്ടുന്ന തരത്തിലുള്ള ഗ്ലാസ് ഉപയോഗിച്ചത് നിരുത്തരവാദപരമാണെന്നാണ് ആക്ഷേപം.
വാതിലിന് ഉപയോഗിക്കുന്ന ചില്ല് കട്ടി കൂടിയതും പൊട്ടിയാല്‍ ദേഹത്തു തട്ടി മുറിവേല്‍ക്കാത്തതുമായിരിക്കണമെന്നുണ്ട്. വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിധത്തിലുള്ള ഉടഞ്ഞാല്‍ നുറുങ്ങുകളായി ചിതറുന്ന ചില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു. ഗ്ലാസ് പൊട്ടി അപകടമുണ്ടായ സംഭവത്തില്‍ ബാങ്കിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ടെന്നു ഗ്രാമപഞ്ചായത്തംഗം മിനി പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും അവര്‍ അറിയിച്ചു. അതേസമയം പോലീസ് നടപടികളുമായി സഹകരിക്കുമെന്നു ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.
Post Your Comments