Latest NewsKeralaNews

സ്വത്ത് തട്ടിയെടുത്ത ശേഷം മകന്‍ ഇറക്കി വിട്ടതായി മാതാപിതാക്കളുടെ പരാതി

തിരുവനന്തപുരം: സ്വത്ത് തട്ടിയെടുത്ത ശേഷം മകന്‍ ഇറക്കി വിട്ടതായി മാതാപിതാക്കളുടെ പരാതി. നെയ്യാറ്റിന്‍കര മാരായമുട്ടം ചായ്ക്കോട്ടുകോണം സ്വദേശിയായ സുജകുമാറിനെതിരെ ആണ് അച്ഛനും അമ്മയും പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചെല്ലപ്പന്‍ എന്ന 70കാരനും ഭാര്യ ഓമന എന്ന 65കാരിയുമാണ് മകന്റെ വീടിന് മുന്നിലെത്തി പ്രതിഷേധിക്കുന്നത്. ഓമനയുടെ സഹോദരിയായ ജെയ്നിയും ഇവര്‍ക്കൊപ്പമുണ്ട്. സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കിയ ശേഷം സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം ഇവരെ ഇറക്കി വിടുകയായിരുന്നു.

Read also : കെ.എസ്.ഇ.ബിയുടെ ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. : തീവെട്ടിക്കൊള്ളയ്‌ക്കെതിരെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്ത് : നടന്‍ മണിയന്‍ പിള്ള രാജുവിന് 42000 രൂപയുടെ ബില്‍

മകന്‍ സുജകുമാറിന് ഒപ്പമായിരുന്നു ഇവരുടെ താമസം. വീട് വാങ്ങാന്‍ കയ്യില്‍ കരുതിയ പണവും ജെയ്നിയുടെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം സുജകുമാര്‍ കയ്യൊഴിഞ്ഞുവെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞദിവസമായിരുന്നു സുജയകുമാര്‍ ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button