Latest NewsNewsSports

ഉത്തേജക മരുന്ന് ഉപയോഗിച്ചു ; ഇന്ത്യന്‍ വനിതാ അത്ലറ്റിന് നാലുവര്‍ഷത്തെ വിലക്ക്

മൊണാക്കോ: ഇന്ത്യന്‍ വനിതാ അത്ലറ്റ് ഗോമതി മാരിമുത്തുവിന് നാലുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി രാജ്യാന്തര അത്ലറ്റിക്സ് അസോസിയേഷന്റെ അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റി (എ.ഐ.യു.). 2019 ല്‍ ഖത്തറില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ചാമ്പ്യന്‍ഷിപ്പില്‍ 31 വയസുകാരിയായ ഗോമതി ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഗോമതി നേടിയ 800 മീറ്ററിലെ സ്വര്‍ണ മെഡലും തിരിച്ചെടുക്കും. ഏഷ്യന്‍ ട്രാക്ക് ചാമ്പ്യന്‍ഷിപ്പിലെ 800 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഗോമതി.

ചൈനയുടെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ വാങ് ചുന്‍യു, കസഖ്സ്ഥാന്റെ ഏഷ്യന്‍ ഗെയിംസ് ജേതാവ് മാര്‍ഗരീറ്റ മുകാഷേവ എന്നിവരെ മറികടന്നാണു ഗോമതി സ്വര്‍ണം നേടിയത്. ഏഷ്യന്‍ ട്രാക്ക് ചാമ്പ്യന്‍ഷിപ്പിനു ശേഷം ഇന്ത്യയില്‍ വച്ച് 2019 മാര്‍ച്ച് 18, മേയ് 17 തീയതികളില്‍ ഗോമതി ഉത്തേജക മരുന്നു പരിശോധനയ്ക്കു വിധേയയായിരുന്നു. ഗോമതി നല്‍കിയ ബി സാമ്പിളും പോസിറ്റീവായതോടെയാണു വിലക്ക് പ്രഖ്യാപിച്ചത്. വിലക്ക് കാലാവധി കഴിഞ്ഞ മേയ് 17 മുതല്‍ 2023 മേയ് വരെയാണ്. വിലക്കിനെതിരേ ഗോമതിക്കു രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കാം.

shortlink

Post Your Comments


Back to top button