അമേരിക്കയില്‍ നേരത്തെ ലോക്ക്ഡൗണ്‍ ചെയ്യേണ്ടതായിരുന്നുവെനു നടി മന്യ. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബസമേതം ഇപ്പോള്‍ അമേരിക്കയിലാണ്. ലോക്ഡൌണില് കഴിയുന്ന താരം അമേരിക്കയില്‍ കോവിഡ് വൈറസ് വ്യാപിക്കാന്‍ കാരണം ചൈനാക്കാര്‍ ആണെന്ന് തുറന്നു പറയുന്നു.
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മന്യയുടെ വാക്കുകള്‍ ഇങ്ങനെ… ‘ഡിസംബര്‍ 31നാണ് ചൈനയില്‍ കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നേരത്തെ ലോക്ക്ഡൗണ്‍ ചെയ്യേണ്ടതായിരുന്നു. ഇവിടെയുള്ള ചൈനക്കാര്‍ ചൈനീസ് ന്യൂ ഇയര്‍ ആയ ലൂണാര്‍സ് ന്യൂയറിന് പോയി വന്നപ്പോള്‍ ചൈനക്കാരില്‍ നിന്ന് അമേരിക്കയില്‍ കോവിഡ് വൈറസ് പടര്‍ന്നു. അവര്‍ തിരിച്ചു വരുംമുമ്ബേ ലോക്ക്ഡൗണ്‍ ചെയ്ത് എയര്‍പോര്‍ട്ടുകളൊക്കെ അടച്ചിരുന്നെങ്കില്‍ ഇത്രയും വലിയ വൈറസ് വ്യാപനം അമേരിക്കയിലുണ്ടാകുമായിരുന്നില്ല.
ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ ഇന്‍ഷ്വറസ് ഉള്ളവര്‍ക്ക് പ്രതിമാസം 1200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും ഗവണ്മെന്റ് നല്‍കുന്നുണ്ട്. എന്നാല്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ വളരെയേറെയാണ്. ഭര്‍ത്താവ് വികാസ് വെസ്റ്റ് എന്‍ഡിലാണ്. ഞാന്‍ ഈസ്റ്റ് എന്‍ഡിലും. ആമസോണില്‍ പ്രോഡക്ട് മാനേജരാണ് വികാസ്. വെസ്റ്റ് എന്‍ഡില്‍ നിന്ന് ഈസ്റ്റ് എന്‍ഡിലേക്ക് ലോക്കല്‍ ഫ്ളൈറ്റുകളുണ്ട്. ആറര മണിക്കൂര്‍ കൊണ്ട് പറന്നെത്താം. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല. വരുന്നത് റിസ്കാണ്.
ഞാന്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹാട്ടന്‍ ശരിക്ക് പറഞ്ഞാല്‍ നമ്മുടെ മുംബൈ പോലൊരു സ്ഥലമാണ്. ചെറിയ ചെറിയ അപ്പാര്‍ട്ട്മെന്റുകളാണ് ഇവിടെ. ചിലപ്പോള്‍ ശ്വാസം മുട്ടുന്നതു പോലെ തോന്നും. ഇവിടെ ഞങ്ങള്‍ എല്ലാ ദിവസവും സന്ധ്യയ്ക്ക് ഏഴു മണി കഴിയുമ്പോള്‍ വീടിന് പുറത്തിറങ്ങി കൈയടിക്കാറുണ്ട്. സ്വന്തം ജീവന് പോലും പണയം വച്ച് കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ പാടുപെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരമാണത്.”
Post Your Comments