തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയിൽ സമവായത്തിന് സിപിഐ ഒരുകാലത്തും തയ്യാറാകില്ലെന്ന് വനം മന്ത്രി കെ. രാജു. അതിരപ്പിള്ളി പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ കഴിയുന്നതല്ലെന്നും മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ലെന്നും വനം മന്ത്രി കെ. രാജു കൂട്ടിച്ചേർത്തു.
പദ്ധതിക്ക് പാരിസ്ഥിതികാനുമതി ഇല്ലെന്നും, വൈദ്യുതി വകുപ്പില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 2001ല്‍ ഹൈക്കോടതി പ്രദേശത്തെ മരം മുറിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. പൊതുജനങ്ങളെ കേള്‍ക്കാതെയും മഴക്കാലത്ത് മാത്രം നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന നിഗമനത്തില്‍ 2001ല്‍ പരിസ്ഥിതി മന്ത്രാലയം നല്കിയ അനുമതി റദ്ദാക്കിയിരുന്നു.
2007ല്‍ മന്ത്രാലയം നല്കിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017ല്‍ അവസാനിച്ചു. നല്കിയ അനുമതിയുടെയെല്ലാം കാലാവധി സമ്പൂര്‍ണമായും അവസാനിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.
Post Your Comments