Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി : രോഗം സ്ഥിരീകരിച്ചവർ 75000പിന്നിട്ടു

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് വ്യാഴഴ്ച് മൂന്ന് പേർ കൂടി മരിച്ചു. 41, 52, 70 വയസുള്ളവരാണ് മരിച്ചത്. . 24 മണിക്കൂറിനിടെ 4,829 പേരിൽ നടത്തിയ പരിശോധനയിൽ 1,476 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 75,071ഉം, മരണസംഖ്യ 69ഉം ആയി. രോഗവിമുക്തി നേടിയവരുടെ അകെ എണ്ണം 51,331 ആയി ഉയര്‍ന്നു. നിലവിൽ 23,671പേരാണ് ചികിത്സയിലുള്ളത്. 230 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 2,74,793പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി.

ഒമാനിൽ കോവിഡ് ബാധിച്ച് ആറ് പേർ കൂടി വ്യാഴഴ്ച് മരിച്ചു. 1067പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇതിൽ 725 പേർ പ്രവാസികളാണ്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിച്ചവരുടെ ആകെ എണ്ണം 19954ഉം, മരണസംഖ്യ 90ഉംആയി. 983 പേർ പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 6623 ആയി ഉയർന്നു. 13233 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 24 മണിക്കൂറിനുള്ളിൽ 2747 പേരിൽ പരിശോധന നടത്തിയതോടെ, രാജ്യത്ത് ഇതുവരെ 129,527പരിശോധനകൾ നടത്തിയെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 42 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 308 ആയി. ഇതിൽ 92 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 799 പേരും മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 14937ലെത്തി. 4159 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരിച്ച 72 പേരും മസ്​കറ്റിൽ ചികിത്സയിലിരുന്നവരാണ്​.

Also read : രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ വരുന്നു : വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രാലയം

സൗദിയിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. മരണസംഖ്യയും, രോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ. 38പേരാണ് വ്യാഴഴ്ച്ച മരിച്ചത്. ജിദ്ദ, റിയാദ്, ഹുഫൂഫ്, മദീന, മക്ക, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചത്. 3733 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 116021 ഉം, മരണസംഖ്യ 857ഉം ആയി. 2065 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 80019 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 35145 പേര്‍ ചികിത്സയില്‍ തുടരുന്നു. അതില്‍ 1738 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.. ഇന്ന് സ്ഥിരീകരിച്ചവരിൽ 1431 പേരും റിയാദിലാണ്. ജിദ്ദ 294, മക്ക 293, ദമാം 214, ഹുഫൂഫ് 206, അൽഖോബാർ 100 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button