Latest NewsNewsEntertainment

ചിരഞ്ജീവിയുടെ സംസ്കാരം നടന്ന ശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങിയത് ഒരുതവണ: ആരോടും മിണ്ടാന്‍ പോലും തയ്യാറാകാതെ മേഘ്ന

സിനിമാലോകത്തിന് തന്നെ ഞെട്ടലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണവാർത്ത. അതിന് ശേഷം പുറത്തുവന്ന വീഡിയോയിലെല്ലാം ഭാര്യയായ മേഘ്നയുടെ അവസ്ഥ കണ്ടായിരുന്നു ആരാധകരുടെ കണ്ണ് നിറഞ്ഞത്. രണ്ടാം വിവാഹ വാര്‍ഷികം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുന്നതിനിടയിലാണ് താരത്തിന് ഭര്‍ത്താവിനെ നഷ്ടമായത്. ഇന്നലെ ആയിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണാനന്തര ചടങ്ങ്. മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്തിനെ കുറിച്ച്‌ കുടുംബത്തിന് ഒരു ആശങ്ക ഉണ്ടായിരുന്നെങ്കിലും ചിരഞ്ജീവിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ദ്രുവ് സര്‍ജയുടെ ഫാം ഹൗസില്‍ വച്ചായിരുന്നു സംസ്കാരം നടത്തിയത്.

Read also: ഇന്ന് ശക്തമായ മഴക്ക് സാധ്യത: ഒൻപത് ജില്ലകളിൽ ജാഗ്രതാനിർദേശം

ചിരഞ്ജീവിയെക്കുറിച്ച് പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു മേഘ്ന ഓരോ സമയവും. ചിരഞ്ജീവിയുടെ സംസ്കാരം നടന്ന ശേഷം മേഘ്ന ഒരുതവണയാണ് മുറിയിൽ നിന്നിറങ്ങിയത്. ഭർത്താവിനെ അടക്കിയ സ്ഥലത്ത് ഒരു തവണ പോയി. വീണ്ടും അകത്തേക്ക് കയറിപ്പോയ ശേഷം ആരോടുംസംസാരിക്കാൻ പോലും കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button