കൊച്ചി: സോണി ഇന്ത്യ തങ്ങളുടെ വയര്‍ലെസ് സ്‌പോര്‍ട്‌സ് ഹെഡ്‌ഫോണായ ണകടജ510 അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് എക്‌സ്ട്രാ ബാസ് നല്‍കുന്നതിന് നിര്‍മ്മിച്ചതും കജത5 റേറ്റിംഗുള്ളതുമായ കഴുത്തിലൂടെ ചുറ്റിയിടുന്ന ഈ ഹെഡ്‌ഫോണുകള്‍ വേഗത്തിലുള്ള ചാര്‍ജ്ജിംഗും സുദീര്‍ഘം സുകരമായി ഉപയോഗിക്കുന്നതിന് അൃര സപ്പോട്ടും കാഴ്ചവയ്ക്കുന്നു. നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നതിനനുസരിച്ച് ശരിയായ രീതിയിലുള്ള ഹെഡ്‌ഫോണ്‍ വീട്ടിലിരുന്നുള്ള ജോലി കൃത്യമായി ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ധാരാളം കോളുകള്‍ സ്വീകരിക്കേണ്ട ജോലിയാണെങ്കില്‍, ദിവസം മുഴുവനുമുള്ള കോളുകള്‍ക്ക് 15 മണിക്കൂര്‍ സുദീര്‍ഘ ബാറ്ററി.
കാഷ്വലായും ദിവസവും, പ്രത്യേകിച്ചും വീട്ടിലിരുന്ന് ജോലിചെയ്യുന്ന സമയം ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള വയര്‍ലെസ് സ്‌പോര്‍ട്‌സ് എക്‌സ്ട്രാ ബാസ് ഹെഡ്‌ഫോണുകള്‍, വെള്ളം കടക്കാത്തതും, വിയര്‍പ്പ് പറ്റാത്തതും, കഴുകാവുന്നതും.കൂടുതല്‍ നേരം ശ്രവണം സാധ്യമാക്കാന്‍ 15 മണിക്കൂര്‍ വരെയുള്ള ബാറ്ററി ലൈഫ്, മാത്രമല്ല 10 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 1 മണിക്കൂര്‍ വരെ പ്ലേബാക്ക് ലഭിക്കും. ടാംഗിള്‍-ഫ്രീയായി ശ്രവിക്കുന്നതിന് മാഗ്നറ്റിക് ഹൗസിംഗ്,ഹാന്‍ഡ്‌സ്്-ഫ്രീ ആയി HD വോയ്‌സില്‍ കോള്‍ നടത്തുന്നതിന് ബില്‍റ്റ്-ഇന്‍ മൈക്ക്, മ്യൂസിക്ക്, ഇന്‍ഫര്‍മേഷന്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ക്ക് വോയ്‌സ് അക്‌സസിന് Google Assistant സപ്പോട്ട് ചെയ്യുന്നു. 12 mm ഡ്രൈവര്‍ യൂണിറ്റ് വ്യക്തമായ സൗണ്ട് ക്വാളിറ്റി പ്രദാനം ചെയ്യുന്നു. വില 4,990/ കറുപ്പ്, നീല കളറുകളില്‍ ലഭ്യമാണ്.
Post Your Comments