പാട്ന • തിങ്കളാഴ്ച രാവിലെ ഒഡീഷയിലെ ധെങ്കനാലിലെ ബിരാസാല എയർസ്ട്രിപ്പിൽ പരിശീലക വിമാനം തകര്‍ന്നുവീണ് യുവ ട്രെയിനി പൈലറ്റും പൈലറ്റ് ഇൻസ്ട്രക്ടറും മരിച്ചു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ബിരാസാലയിലെ ഗവൺമെന്റ് ഏവിയേഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് (ഗാറ്റി) അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ വിമാനം പറന്നുയർന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു.
ബിഹാറിൽ നിന്നുള്ള ക്യാപ്റ്റൻ സഞ്ജിബ് കുമാർ ഝാ, തമിഴ്‌നാട്ടിൽ നിന്നുള്ള ട്രെയിനി പൈലറ്റ് അനിസ് ഫാത്തിമ എന്നിവർക്കാണ് ജീവന്‍ നഷ്ടമായത്.
ഇൻസ്ട്രക്ടറുടെയും ട്രെയിനി പൈലറ്റിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, സാങ്കേതിക തകരാറോ പ്രതികൂല കാലാവസ്ഥയോ മൂലമാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
Leave a Comment