തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ ആസൂത്രകന്‍ ഭര്‍ത്താവ് തന്നെയെന്നു പൊലീസ്. പ്രതികളില്‍ രാജനെ മാത്രമാണു യുവതിയുടെ ഭര്‍ത്താവിനു നേരിട്ട് പരിചയം. ഇയാള്‍ രാജന്‍ വഴി മറ്റു പ്രതികളില്‍നിന്നു പണം വാങ്ങിയിരുന്നതായാണു പൊലീസിന്റെ കണ്ടെത്തല്‍. അതിനിടെ, സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തു. അതേസമയം കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.
യുവതിയെ ഓട്ടോയില്‍ തട്ടികൊണ്ടു പോയ നൗഫലാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. പീഡനം നടന്ന തീരപ്രദേശത്ത് മത്സ്യത്തൊഴിലാളിമേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറ്റിങ്ങല്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കാരക്കോണം മെഡിക്കല്‍ കോളേജിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പ്രതികള്‍ക്കു കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആറ്റിങ്ങല്‍ സബ്ജയിലിലേക്കു മാറ്റും.
അതേസമയം യുവതിയെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാനും പണം വാങ്ങാനും ആയിരുന്നു ഭര്‍ത്താവ് ആദ്യ തവണ രണ്ട് കുട്ടികളുടെ അമ്മയായ 23വയസുകാരിയെ രാജന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത് എന്ന് പൊലീസ് പറയുന്നു. യുവതി ഭര്‍ത്താവിനൊപ്പം രാജന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതു പ്രതികള്‍ മാറിനിന്ന് കാണുകയും ഇതിനു ശേഷം രാജന് പണം കൈമാറുകയുമായിരുന്നു.
തന്നെ പീഡിപ്പിക്കാന്‍ ഭര്‍ത്താവ് സുഹൃത്തുക്കളില്‍നിന്നു പണം വാങ്ങിയെന്ന് യുവതി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഒരാള്‍ പണം നല്‍കുന്നതു കണ്ടെന്നായിരുന്നു മൊഴി. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നെന്നും മൊഴിയില്‍ പറയുന്നു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നില്‍ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവില്‍ കുഞ്ഞുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
Post Your Comments