കടുത്തുരുത്തി: ഹോട്ടൽ തൊഴിലാളി, മുഖ്യമന്ത്രിക്ക് കത്തെഴുതിവെച്ച ശേഷം ജീവനൊടുക്കി. എട്ട് വർഷമായി മുട്ടുച്ചിറയിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന കടുത്തുരുത്തി വെള്ളാശ്ശേരി കാശാംകാട്ടിൽ രാജു സെബാസ്റ്റ്യനാണ് (55) കുടുംബ വീട്ടിൽ തൂങ്ങി മരിച്ചത്.
മങ്ങാട് അലരിയിൽ വാടക വീട്ടിൽ താമസിക്കുന്ന രാജു തിങ്കളാഴ്ച രണ്ട് കിലോമീറ്റർ അകലെ തറവാട്ടിൽ രോഗിയായ അമ്മയെ കാണാൻ എത്തിയതായിരുന്നു. അമ്മ അമ്മയെ കണ്ടശേഷം കാണാതായ രാജുവിനെ പൂട്ടിയിട്ട മുറിയിൽ തൂങ്ങി മരിച്ച നിലയിൽ 10:30ഓടെ കണ്ടെത്തുകയായിരുന്നു. ലോക് ഡൗണിനെ തുടർന്ന് ജോലിയില്ലാതായതിനാൽ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാണെ ന്നും ജീവിക്കാൻ യാതൊരു നിവൃത്തിയുമില്ലെന്നും മുഖ്യമന്ത്രിക്ക് കത്ത് എഴുതി പോക്കറ്റിൽ ഇട്ടശേഷമാണ് ജീവനൊടുക്കിയത്.
രണ്ടര മാസത്തോളമായി ഹോട്ടലുകൾ അടഞ്ഞതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 14 വർഷമായി വാടക വീട്ടിലാണ് താമസം. രോഗികളായ രാജുവും ഭാര്യ ഷീലയും ബുദ്ധിമുട്ടിയാണ് രണ്ടു മക്കളെ പഠിപ്പിച്ചിരുന്നത്. മുത്തമകൾ എയ്ഞ്ചൽ എട്ടാം ക്ലാസിലും മകൻ ഇമ്മാനുവൽ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. .
Post Your Comments