KeralaLatest NewsNews

തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു : ഇനി ചുരുങ്ങിയ സമയം കൊണ്ട് തലസ്ഥാനത്തു നിന്ന് കാസര്‍കോട് എത്താം

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി. പതിനാല് കിലോമീറ്റര്‍ അകലത്തില്‍ തുരങ്കങ്ങളും പത്ത് കിലോമീറ്റര്‍ അകലത്തില്‍ പാലങ്ങളും സെമി ഹൈ സ്പീഡ് പദ്ധതിക്കായി നിര്‍മിക്കേണ്ടി വരും. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതിയുടെ പണികള്‍ പൂര്‍ത്തിയാക്കാമെന്ന് വിശദ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മാഹിയിലൂടെ കടന്ന് പോകുന്ന അലൈന്‍മെ ന്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Read Also : കോവിഡ് 19നെ നേരിടുന്ന കാര്യത്തിലുള്ള സർക്കാർ അവകാശവാദങ്ങളിൽ 10% മാത്രമേ കഴമ്പുള്ളു, ബാക്കി 90 ശതമാനവും തള്ള് മാത്രം : വിമർശനവുമായി വി ടി ബല്‍റാം

പകരം നിലവിലെ റെയില്‍പ്പാതക്ക് സമാന്തരമായിട്ടായിരിക്കും ആ ഭാഗത്ത് ഹൈ സ്പീഡ് റെയില്‍ കടന്നു പോവുക. ഹൈസീപിഡ് റെയില്‍ പദ്ധതി മാഹിയെ രണ്ടായി മുറിക്കുമെന്ന പരാതിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ റെയില്‍ ട്രാക്കിന് സമാന്തരമായി തന്നെ ഹൈ സ്പീഡ് ലൈനും നിര്‍മിക്കാന്‍ തീരുമാനിച്ചത്. മാഹിയെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി മുതല്‍ ധര്‍മടം വരെയുള്ള പ്രദേശങ്ങളിലായിരിക്കും അലൈന്‍ ന്റ ല്‍ മാറ്റം വരുത്തുക. 675 പേര്‍ക്ക് സഞ്ചരിക്കാവുന്ന 9 കോച്ചുകള്‍ ഉള്ള യൂണിറ്റായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക.

shortlink

Related Articles

Post Your Comments


Back to top button