Latest NewsKeralaNews

താഴത്തങ്ങാടില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് ബിലാല്‍ നല്‍കിയ മറുപടി കേട്ട് പൊലീസ് ഞെട്ടി

കോട്ടയം: താഴത്തങ്ങാടില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് ബിലാല്‍ നല്‍കിയ മറുപടി കേട്ട് പൊലീസ് ഞെട്ടി . മോഷണ മുതല്‍ ഉപയോഗിച്ച് കാമുകിയെ കാണാനായിരുന്നു ഉദ്ദേശ്യമെന്ന് ബിലാല്‍ പൊലീസിനോട് വെളിപ്പെടുത്തി.  സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നും ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ താന്‍ പണം സമ്പാദിച്ചിരുന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തി.

read also : ഷീബ സാലി കൊലക്കേസ് : പ്രതി ബിലാല്‍ കൂടുതല്‍ ബുദ്ധിമാന്‍ : തെളിവുകള്‍ നിരത്തി പൊലീസ്

വീട്ടില്‍ പിതാവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. അതിനാല്‍ പണം കണ്ടെത്താന്‍ മറ്റു വഴിയുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തില്‍ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാല്‍ പറഞ്ഞു.
അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതിയുമായി പൊലീസ് ഞായറാഴ്ചയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയില്‍ ബിലാല്‍ തങ്ങിയ ലോഡ്ജിലാകും ഞായറാഴ്ചത്തെ തെളിവെടുപ്പ്.

കഴിഞ്ഞ ദിവസം തണ്ണീര്‍മുക്കത്ത് നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈല്‍ ഫോണുകളും താക്കോല്‍ക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു.

shortlink

Post Your Comments


Back to top button