Latest NewsNewsIndia

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഒ​രു മ​ല​യാ​ളി​കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന്യൂ ഡൽഹി : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഡൽഹിയിൽ മരിച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ക്‌​സ്റേ ടെ​ക്‌​നീ​ഷ്യ​നാ​യി​രു​ന്ന തി​രു​വ​ല്ല ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി എ.​കെ. രാ​ജ രാ​ജ​പ്പ​ൻ ആ​ണ് ശ​നി​യാ​ഴ്ച​ മ​രി​ച്ച​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : സംസ്ഥാനത്ത് ബംഗാളികള്‍ എന്ന പേരില്‍ കേരളത്തിലെത്തുന്നത് ബംഗ്ലാദേശികള്‍ : ഇവര്‍ക്ക് മാത്രമായി മാത്രമായി കോളനികള്‍ : അനധികൃതമായി കേരളത്തിലേയ്ക്ക് കുടിയേറിയ ഇവരെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 9,971പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. 287പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,46,628ഉം, മരണസംഖ്യ 6,929ഉം ആയി. നിലവില്‍ 1,20,406 പേരാണ് ചികിത്സയിലുള്ളത്. 1,19,293 പേര്‍ക്ക് ഭേദപ്പെടുകയോ, ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തുവെന്ന് ഞായറാഴ്ച രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button