ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു. 90,70,62,80 വയസുള്ളവരാണ് മരണപ്പെട്ടത്. ഇവര്‍ സ്വദേശികളാണോ പ്രവാസികളാണോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 5 ദിവസത്തിനിടെ 11 മരണങ്ങളാണ് സംഭവിച്ചത്. 24 മണിക്കൂറിനിടെ 5,276 പേരില്‍ നടത്തിയ പരിശോധനയിൽ 1,754 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ 65,495ഉം ആയി. 1,467 പേർക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 40,935 ആയി ഉയര്‍ന്നു. നിലവിൽ 24,511 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ 238 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 2,46,362പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കി.
Also read : ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷൻ; 20 ജീവനക്കാർക്ക് കോവിഡ് സ്ഥിതീകരിച്ചു
ഒമാനിൽ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച അഞ്ചു മരണം കൂടി. 770 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 343 സ്വദേശികളും 423 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72ഉം, രോഗം സ്ഥിരീകരിച്ചവർ 15 ,086ഉം ആയി. സുഖം പ്രാപിച്ചവർ 3451ആയെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.
Post Your Comments