ആ ബിലാല്‍ ഞാനല്ല’- തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കരുതെന്ന് അപേക്ഷിച്ച് യുവാവ് ഫെയ്സ്ബുക്ക് ലൈവില്‍… ദയവായി വിശ്വസിയ്ക്കൂ…തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കരുതെന്ന് അപേക്ഷിച്ച് യുവാവ് ഫെയ്സ്ബുക്ക് ലൈവില്‍. കോട്ടയം താഴത്തങ്ങാടിയിലെ കൊലപാതകത്തില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാലിന്റെ പേരിലാണ് ഈ യുവാവിന് ബുദ്ധിമുട്ടുകള്‍ അനുഭവിയ്‌ക്കേണ്ടി വരുന്നത്. പേരിലെ സാമ്യം കൊണ്ടാണ് ഈ യുവാവ് കുടുങ്ങിയത്
നിരവധി ഫോണ്‍കോളുകളാണ് തനിക്കും വീട്ടുകാര്‍ക്കും വരുന്നതെന്നും വാര്‍ത്ത കേട്ട അറിവു മാത്രമേ തനിക്കുള്ളെന്നും ശല്യപ്പെടരുതെന്നും ആവശ്യപ്പെട്ടു യുവാവ് ഫെയ്‌സ്ബുക്കില്‍ ലൈവ് വിഡിയോ ചെയ്തു. കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ എറണാകുളത്ത് ഒളിവില്‍ കഴിയവെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊല്ലപ്പെട്ട ഷാനി മന്‍സിലില്‍ ഷീബയുടെയും മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് എം.എ. അബ്ദുല്‍ സാലിയുടെയും വീടുമായി യുവാവ് അടുത്ത് ഇടപഴകിയിരുന്നു. പ്രതിയുടേതെന്നു കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതാണ് തുമ്പായത്. കൊലയ്ക്കു ശേഷം കടന്നുകളയുമ്പോള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ എത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്. ‘ 500 രൂപയ്ക്ക് പെട്രോള്‍ ‘ എന്നു പറയുന്ന ഓഡിയോയും ലഭിച്ചു.
Post Your Comments