Latest NewsIndia

ഇന്ന് സൈനികർ കൊലപ്പെടുത്തിയത് പുല്‍വാമയിലേതുള്‍പ്പെടെയുള്ള ആക്രമണത്തിന് ബോംബു നിറച്ച വാഹനമൊരുക്കിയ കാര്‍ ബോംബ് വിദഗ്ദ്ധനെ, ഫൗജിഭായിയുടെ മരണത്തോടെ ജെയ്‌ഷെ മുഹമ്മദിന് കനത്ത നഷ്ടം

ജെയ്ഷെ വിഭാഗത്തിന്റെ സ്ഫോടന വിദഗ്ധനാണ് ഇയാള്‍. കഴിഞ്ഞയാഴ്ച പുല്‍വാമയില്‍ സൈന്യം തകര്‍ത്ത ചാവേര്‍ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും ഇസ്മായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 27 ന് പുല്‍വാമ ജില്ലയിലെ രാജ്‌പോറ പ്രദേശത്ത് കാറില്‍ ബോംബുനിറച്ച്‌ വന്‍ ഭീകരാക്രമണത്തിന് ജെയ്‌ഷെ പദ്ധതിയിട്ടിരുന്നു.

ജമ്മുകശ്മീര്‍: കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ജെയ്‌ഷെ ഇ മുഹമ്മദിന്റെ മുന്‍നിര ബോംബ് നിര്‍മ്മാതാവ് ഇസ്മയില്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഫൗജി ഭായ് .ജെയ്‌ഷെ ഇ മുഹമ്മദിന്റെ മുന്‍നിര ബോംബ് ഐഇഡി വിദഗ്ധരാണ് സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ ഇന്ന് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെയാണ് സുരക്ഷാ സേന വധിച്ചത്. ഇതില്‍ ഒരാള്‍ ഇസ്മയില്‍ അല്‍വി എന്നറിയപ്പെടുന്ന ഫൗജിഭായി ആണെന്നാണ് വിവരം. പുല്‍വാമയിലെ കങ്കന്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.

കാഷ്മീരിലെ ഭീകരരില്‍ ഏറ്റവും അപകടകാരികളില്‍ ഒരാളാണ് ഫൗജി ഭായി. 2019-ല്‍ പുല്‍വാമയിലുണ്ടായ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ബോംബുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയത് ഇസ്മായില്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജെയ്ഷെ വിഭാഗത്തിന്റെ സ്ഫോടന വിദഗ്ധനാണ് ഇയാള്‍. കഴിഞ്ഞയാഴ്ച പുല്‍വാമയില്‍ സൈന്യം തകര്‍ത്ത ചാവേര്‍ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും ഇസ്മായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 27 ന് പുല്‍വാമ ജില്ലയിലെ രാജ്‌പോറ പ്രദേശത്ത് കാറില്‍ ബോംബുനിറച്ച്‌ വന്‍ ഭീകരാക്രമണത്തിന് ജെയ്‌ഷെ പദ്ധതിയിട്ടിരുന്നു.

അന്നുമുതല്‍ ഇസ്മായില്‍ എന്നറിയപ്പെടുന്ന ഫൗജി ഭായ് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്നു. രാഷ്ട്രീയ റൈഫിള്‍സിന്റെ നേതൃത്വത്തില്‍ സംയുക്ത സുരക്ഷ സേനയാണ് ഫൗജി ഭായിയെ വധിച്ചത്. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ട സൈന്യത്തിന് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നു പേരും കൊല്ലപ്പെട്ടത്. ഇസ്മായില്‍ എന്നറിയപ്പെടുന്ന ഫൗജി ഭായ് മൂന്ന് വാഹന ഐഇഡികള്‍ നിര്‍മ്മിച്ചതായാണ് വിവരം .

കൊറോണ ബാധിച്ച്‌ മരിച്ച വൈദികന്റെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കുന്നത്‌ തടഞ്ഞ് നാട്ടുകാര്‍; തലസ്ഥാനത്ത് സംഘര്‍ഷം

മൂന്നെണ്ണത്തില്‍ ഒരെണ്ണം മെയ് 27 ന് സുരക്ഷാസേന നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ടെണ്ണം കൂടി ഇനി പിടികൂടാനുണ്ട്. അത് ബഡ്ഗാം, കുല്‍ഗാം പ്രദേശങ്ങളില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം.സുരക്ഷാ സേനയെ ലക്ഷ്യമാക്കി വലിയ ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിവരങ്ങള്‍ ഉണ്ടായിരുന്നു.ആസൂത്രിതമായ ആക്രമണങ്ങളില്‍ ആദ്യത്തേതാണ് മെയ് 27 ന് സുരക്ഷാ സേന പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ സാന്‍ട്രോ കാര്‍.

പുല്‍വാമയിലെ കക്‌പോറയിലെ ദാറിലേക്ക് പോകുന്ന വഴിയാണ് ജയ്‌ഷെ തീവ്രവാദിയായ സമീര്‍ അഹമ്മദ് ബോംബ് നിറച്ച വാഹനം ഉള്‍പ്പെടെ സൈന്യത്തിന്റെ പിടിയിലാകുന്നത്.2019 ഫെബ്രുവരി 14 ന് സിആര്‍പിഎഫ് കോണ്‍വോയിയിലേക്ക് മാരുതി എക്കോ വാഹനം ഓടിച്ച ആദില്‍ ദാറിന്റെ ബന്ധുവാണ് സമീര്‍ അഹമ്മദ് ദാര്‍ . പുല്‍വാമയില്‍ അന്ന് നടന്ന ആക്രമണത്തില്‍ 40 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഐഇഡി വാഹനം സുരക്ഷാ ക്യാമ്പിലേക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്താമെന്നായിരുന്നു സമീര്‍ അഹമ്മദ് ദാര്‍ ഇത്തവണ വാഗ്ദാനം ചെയ്തത്.

പുല്‍വാമയിലെ രാജ്‌പോറയിലെ ഷാഡിമാര്‍ഗിലെ 44 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പാണ് കാര്‍ ബോംബിന്റെ ലക്ഷ്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു .ഏറ്റുമുട്ടലില്‍ ഫൗജി ഭായിയെ വധിച്ച സുരക്ഷാ സേനയുടെ ഓപ്പറേഷന്‍ വന്‍ വിജയമാണെന്ന് കശ്മീര്‍ റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പോലീസ് വിജയ് കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button