ന്യൂഡല്‍ഹി: മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി പുതിയ സംസ്ഥാന അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. ഛത്തീസ്‌ഗഡ്, മണിപ്പുര്‍, ഡല്‍ഹി സംസ്‌ഥാനങ്ങള്‍ക്കാണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചതായി ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്‌ഡ അറിയിച്ചത്. ഛത്തീസ്‌ഗഡില്‍ മുന്‍ കേന്ദ്രമന്ത്രി വിഷ്‌ണുദേവ് സായ്, ഡല്‍ഹിയില്‍ നോര്‍ത്ത് ഡല്‍ഹി മുന്‍മേയര്‍ ആദേശ് കുമാര്‍ ഗുപ്‌ത, മണിപ്പുരില്‍ പ്രഫ.എസ്. ടികേന്ദ്ര സിങ് എന്നിവര്‍ പാര്‍ട്ടിയെ നയിക്കും.
എം.പിയും നടനുമായി മനോജ് തിവാരിക്കു പകരമാണു ഡല്‍ഹിയില്‍ ആദേശ് കുമാര്‍ ഗുപ്‌തയെ നിയമിച്ചത്. ബിജെപി മുന്‍ അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷനെ നിയമിച്ചത് . വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ ആയിരുന്നു അദേഷ് കുമാര്‍ ഗുപ്ത. പുതിയ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തല്‍.
തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലകള്‍ ഉത്തരവാദിത്വത്തോട് കൂടിയും സത്യസന്ധമായും നിറവേറ്റുമെന്ന് അദേഷ് ഗുപ്ത പറഞ്ഞു. താഴെതട്ടില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേര്‍ന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments