റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മാവേലിക്കര മാന്നാർ ഇരമത്തൂർ സ്വദേശി സുനിൽഭവനിൽ ശിവരാമപിള്ളയുടെ മകൻ അനിൽകുമാറാണ് (52) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്.
22 വർഷമായി ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച ഉച്ചയോടെ കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്.
ഭാര്യ: സ്മിത രവീന്ദ്രൻ, മകൾ: ആതിര
Post Your Comments