
എറണാകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. ഐക്കരനാട് പഴന്തോട്ടം പുറത്തേ പറമ്പിൽ ചക്കര അനിയെന്ന അനിൽ കുമാറി(44) നെയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക സെഷൻസ് കോടതി ശിക്ഷിച്ചത്.
2017 സെപ്തംബർ രണ്ടിനാണ് അയൽവാസിയായ ഇയാൾ 11 വയസ്സുകാരിയെ പീഡിപ്പിച്ചത്. ഓണാഘോഷത്തിനിടെ വീടിന്‍റെ കോലായിലിരുന്ന കുട്ടിയെ ഇയാൾ ആട്ടിൻകൂടിനടുത്തേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയിരുന്നു.
Post Your Comments