Latest NewsNewsIndia

കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷത്തുള്ളവർ പറഞ്ഞു നടക്കുമ്പോൾ ചെയ്‌ത കാര്യങ്ങൾ അക്കമിട്ട് നിരത്തി അമിത് ഷാ

ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും ബസ്സുകള്‍ക്കും ആരോഗ്യ രക്ഷയ്ക്കുമായി കേന്ദ്രം ചെലവാക്കിയത് 11,000 കോടി രൂപ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷത്തുള്ളവർ പറഞ്ഞു നടക്കുമ്പോൾ ചെയ്‌ത കാര്യങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും ബസ്സുകള്‍ക്കും ആരോഗ്യ രക്ഷയ്ക്കുമായി കേന്ദ്രം ചെലവാക്കിയത് 11,000 കോടി രൂപ. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഈ പണം ചെലവാക്കി 1.1 കോടി കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലെത്തിയെന്നും ആഭ്യന്തരമന്ത്രി ഷാ പറഞ്ഞു.

എല്ലാം തള്ളിയ ആഭ്യന്തര മന്ത്രി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നും മാത്രമല്ല. അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണവും നിക്ഷേപിച്ചതായി പറഞ്ഞു. ഇതിനകം 41 ലക്ഷം പേരെയാണ് ബസില്‍ നാട്ടിലേക്ക് അയച്ചു. 55 ലക്ഷം പേരെ ശ്രമിക് ട്രെയിനുകളില്‍ അയച്ചു. കുടിയേറ്റ തൊഴിലാളികളു െട്രെയിന്‍ ടിക്കറ്റ് തുകയില്‍ 85 ശതമാനവും വഹിച്ചത് റെയില്‍വേ ആയിരുന്നു. 15 ശതമാനം മാത്രമാണ് സംസ്ഥാനങ്ങള്‍ വഹി ച്ചത്. കഴിഞ്ഞ രണ്ടുമാസമായി ജില്ലാതലം വരെയെത്തുന്ന രീതിയിലാണ് കേന്ദ്രം പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.

വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് ഇപ്പോള്‍ ലോക്ക് ഡൗണ്‍ ഇളവ് വരുത്തിയത്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചശേഷമാണ് ലോക്ക്ഡൗണ്‍ മാറ്റാന്‍ അംഗീകാരം നല്‍കിയത്. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ തുടക്കത്തില്‍ സംസ്ഥാനങ്ങള്‍ അംഗീകരിക്കാന്‍ മടി കാട്ടിയതിനാല്‍ മതിയായ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടുമാസം കൊണ്ട് ഇതെല്ലാം സജ്ജമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഹോംഗാര്‍ഡുകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വേണ്ട പരിശീലനം നല്‍കി.

ALSO READ: കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉറപ്പ് വരുത്തണമായിരുന്നു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എംഎല്‍എ

മറ്റ് രാജ്യങ്ങള്‍ കൈകാര്യം ചെയ്തതിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് ഇന്ത്യ കോവിഡിനെ കൈകാര്യം ചെയ്തത്. രോഗബാധയുടെ ഇന്ത്യയൂടെ ശരാശരി 12.6 ആണ്. ലോകശരാശരിയാകട്ടെ 77.6 ഉം. യുഎസില്‍ ഇത് 542 ആകുമ്ബോള്‍ ജര്‍മ്മനിയില്‍ 271 ും ബ്രസീലില്‍ 195 ഉം ആണ് രോഗത്തിന്റെ ശരാശരി. അതേസമയം തന്നെ വാക്‌സിന്‍ കണ്ടു പിടിക്കുന്നത് വരെ കൊറോണയ്‌ക്കൊപ്പം ജീവിക്കാന്‍ പഠിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രിയുടെ നേതൃമികവാണ് രോഗം കുറവാകാന്‍ കാരണമായതെന്നും അമിത്ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button