ന്യൂയോര്‍ക്ക്: കമ്മ്യൂണിസ്റ്റ് ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തുന്ന പ്രകോപനങ്ങളില്‍ ഇന്ത്യക്ക് പിന്തുണയുമായി നിലപാട് വ്യക്തമാക്കി അമേരിക്ക. സംഘര്‍ഷം ഉണ്ടായാല്‍ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.ചൈന നടത്തുന്ന പ്രകോപനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. കൊറോണ വൈറസ് ലോകത്താകമാനം വ്യാപിപ്പിച്ചതിന് ശേഷം ചൈന തുടരെ പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പഴി കേള്‍ക്കാതിരിക്കാനാണിത്. മൈക്ക് പോംപിയോ പറഞ്ഞു.
ലഡാക്ക് അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ഇത്തരമൊരു അജണ്ടയുടെ ഭാഗമാണെന്നും മൈക്ക് പോംപിയോ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞുവെയ്ക്കുന്നു. അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ ഭൂമികളിലേക്ക് അതിക്രമിച്ച് കയറാന്‍ ചൈന നിരന്തരം ശ്രമിക്കുന്നുണ്ട്. കൊറോണക്കാലത്തും ഈ ശ്രമം വേഗത്തിലാക്കിയതാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരമെന്ന് മൈക്ക് പോംപിയോ പറയുന്നു.
ചൈനയുടെ സൈനിക ഭീഷണി നേരിടാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക സഹകരിക്കും. ചൈനീസ് ഭീഷണി നേരിടാന്‍ സാധ്യമായതെല്ലാം അമേരിക്ക നിലവില്‍ ചെയ്യുന്നുണ്ട്.ഇന്ത്യന്‍ അതിര്‍ത്തികളിലെ പുതിയ താവളങ്ങളില്‍ നിന്നു ചൈനീസ് സൈന്യം പിന്മാറാതെ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗല്‍വാന്‍ താഴ്വര, പാങ്ഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ സൈന്യത്തെ ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നത് വീണ്ടും ഭാരതത്തിലേക്ക് കടന്നുകയറാനാണ്.
അതിനാല്‍ ഈ പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണം. കടന്നുകയറാന്‍ ശ്രമിച്ചാല്‍ തിരിച്ചടി ഉണ്ടാവുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ പറഞ്ഞു.സംഘര്‍ഷം ഇനിയും ഉണ്ടാവുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ ഇന്ത്യ അയച്ചു. അതിര്‍ത്തിയിലെ റോഡ് നിര്‍മാണം തടയാന്‍ ലക്ഷ്യമിട്ട് അതിക്രമിച്ചു കയറിയ പ്രദേശത്തുനിന്ന് ചൈനീസ് സൈന്യം ഏകപക്ഷീയമായി പിന്മാറുന്നതു വരെ സ്ഥിതിഗതികള്‍ക്ക് യാതൊരു മാറ്റവുമുണ്ടാവില്ലെന്ന് ഇന്ത്യ സൈനിക, നയതന്ത്രതലങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ അറിയിച്ചു.
ദീര്‍ഘനാളേക്ക് നിലയുറപ്പിക്കാനാവശ്യമായ ക്രമീകരണങ്ങളും അതിര്‍ത്തിയില്‍ കരസേന എത്തിച്ചു. പാക്കിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയ ഇന്ത്യയുടെ ഭാഗമായിരുന്ന അക്സായ്ചിന്‍ പ്രദേശം പിടിച്ചെടുക്കാനാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന ആശങ്കയാണ് റോഡ് നിര്‍മ്മാണം തടയാന്‍ ചൈന ശ്രമിക്കുന്നതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Post Your Comments