ജയ്‌പുര്‍: ദുരൂഹ സാചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള കുടുംബാംഗങ്ങളുടെ നീക്കം ജയ്‌പൂര്‍ പോലീസ് തടഞ്ഞു.ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന രാമാവ്‌താര്‍ ജംഗിദി(52)ന്റെ സംസ്‌കാരം തിരിക്കിട്ടു നടത്താനുള്ള വീട്ടുകാരുടെ ശ്രമമാണ് അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്നു പോലീസ് ഇടപെട്ടു തടഞ്ഞത്.ശനിയാഴ്‌ച രാത്രിവരെ ജംഗിദ് ആരോഗ്യവാനായിരുന്നെന്നും തങ്ങള്‍ക്കൊപ്പം മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലീസിനോടു പറഞ്ഞു.
ജംഗിദും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും തമ്മിലുള്ള ബന്ധം മോശമായിരുന്നുവെന്നാണ് സൂചന.റിയല്‍എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജംഗിദ് നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്‌ച പുലര്‍ച്ചെ മരിച്ചുവെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിച്ചത്. രാവിലെ 9 മണിയോടെ മൃതദേഹം ജ്യോതി നഗറിലെ ശ്‌മശാനത്തിലേക്ക് കൊണ്ടുപോയി. 9.30 ന് പോലീസ് സ്‌ഥലത്തെത്തിയെങ്കിലും ചിതയ്‌ക്കു തീകൊളുത്തിയിരുന്നു.
എന്നാല്‍, പോലീസ് ഉദ്യോഗസ്‌ഥര്‍ തീയണച്ച് പാതിദഹിച്ച മൃതമദഹം വീണ്ടെടുത്തു. സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്‌റ്റ് മോര്‍ട്ടം ചെയ്യാനൊരുങ്ങുകയാണ് അധികൃതർ. കോവിഡ്-19 ചട്ടങ്ങള്‍ പ്രകാരം ടെസ്‌റ്റ് നടത്തി ഫലം പോസിറ്റീവാണെങ്കില്‍ വിധിയാംവണ്ണം അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ വരുമെന്നു കരുതിയാണ് തിരക്കിട്ട് സംസ്‌കാരം നടത്തിയതെന്നാണ് ഇതുസംബന്ധിച്ച് കുടുംബാംഗങ്ങളുടെ വാദം.
Post Your Comments