
ദോഹ : ഖത്തറില്‍ ഇന്ന് 1523 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് രാജ്യത്ത് രണ്ട് പേരാണ് ഇന്ന് മരിച്ചത്. 50,58 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ നാല്‍പ്പതായി.
പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 58,433 ആയി. ഇതില്‍ 22 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 240 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്. അതേസമയം 3147 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവര്‍ 33437 ആയി.
Post Your Comments