Latest NewsKeralaNews

ലോക്ക് ഡൗണിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളിൽ കേരളത്തിന് ആശങ്ക: എല്ലാ മേഖലകളിലും യാത്രാനുമതി ഇല്ല: ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്നതിലും അതൃപ്‌തി

തിരുവനന്തപുരം: ജൂൺ 8 മുതൽ ലോക്ക് ഡൗണിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളിൽ കേരളത്തിന് ആശങ്ക. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ മേഖലകളും കേരളം തുറന്ന് കൊടുക്കാനിടയില്ല. അന്തർ സംസ്ഥാന യാത്രകൾക്ക് പാസുകൾ തുടരാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്രമേഖലകളിൽ നിന്നും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ എത്തുന്നതിൽ ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

Read also: ടെലിവിഷന്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെ ഭീകരാക്രമണം; മാധ്യമ പ്രവര്‍ത്തകനുള്‍പ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്നതിലും ആശങ്ക നിലനിൽക്കുകയാണ്. മതമേലധ്യക്ഷന്മാരടക്കമുള്ളവരുമായി ആലോചിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ആരാധനാലയങ്ങൾ തുറന്നാൽ തന്നെ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതലയോഗം വിശദമായ ചർച്ച ചെയ്തശേഷം മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button