ന്യൂഡല്‍ഹി: ഐക്യരാഷ്‌ട്രസംഘടനയില്‍ ഇന്ത്യക്കെതിരേ ഇസ്ലാമികരാജ്യങ്ങളുടെ കുറുമുന്നണി രൂപീകരിക്കാനുള്ള പാകിസ്‌താന്‍ നീക്കത്തെ എതിര്‍ത്ത് യു.എ.ഇയും മാലദ്വീപും. ദക്ഷിണേഷ്യയിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതിനായി ഇന്ത്യ ഇസ്ലാമോഫോബിയ പരത്തുന്നുവെന്നാരോപിച്ചാണു പാകിസ്‌താന്‍ മുന്‍കൈയെടുത്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) രാജ്യങ്ങളിലെ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചത്.
എന്നാല്‍, ഇന്ത്യക്കെതിരേ എന്തെങ്കിലും നടപടിക്കു പ്രതിനിധികള്‍ വിസമ്മതിച്ചു.ഏതെങ്കിലുമൊരു രാജ്യത്തെ ലക്ഷ്യമിട്ടുള്ള നീക്കം യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്നു യു.എന്നിലെ മാലദ്വീപ് പ്രതിനിധി തില്‍മീസ ഹുസൈന്‍ പറഞ്ഞു. അമേരിക്കയിലെ മാലദ്വീപ് അംബാസഡര്‍ കൂടിയാണ് അവര്‍. ഒ.ഐ.സിയുടെ ഇത്തരമൊരു കൂട്ടായ്‌മ രൂപീകരിക്കാന്‍ വിദേശകാര്യമന്ത്രിമാര്‍ക്കു മാത്രമേ അധികാരമുള്ളൂവെന്നു യു.എ.ഇ. ചൂണ്ടിക്കാട്ടി.
Post Your Comments