തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം വളരെ കുറവാണെന്നും അത് നമ്മള്‍ സ്വീകരിച്ച ജാഗ്രതയുടെ ഫലമാണെന്നും മന്ത്രി ഇ പി ജയരാജന്‍. തുടര്‍ന്നും ജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാലും ജനങ്ങള്‍ കോവിഡിനെതിരായ ജാഗ്രത കൈവിടരുത്. ലോക്ക്ഡൗണ്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ കേന്ദ്രം സംസ്ഥാനങ്ങളെ രേഖാമൂലം അറിയിക്കുമെന്നാണ് കരുതുന്നത്. അതിനു ശേഷം കൂടിയാലോചിച്ച് നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read also: തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ട്രെയിൻ സർവീസ്
വേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് ആലോചിച്ച ശേഷം സംസ്ഥാനം നിലപാട് വ്യക്തമാക്കും. ഇത്തരം കാര്യങ്ങളില്‍ നമ്മുടെ സംസ്ഥാനം വളരെ വേഗം കാര്യങ്ങള്‍ നിരീക്ഷിച്ച് തീരുമാനമെടുക്കും. അതുകൊണ്ടു തന്നെ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം എന്താണെന്ന് ഉടനെ തന്നെ അറിയാനാകുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി തീവ്രബാധിതമേഖലകളില്‍ മാത്രം ലോക്ക്ഡൗണ്‍ വീണ്ടും ഒരു മാസം കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Post Your Comments