ദോഹ : ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. 84,65,48 വയസ്സുള്ളവരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 36 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 1993 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് . ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 52,907 ആയി.പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ്.
അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണം ഖത്തറില്‍ കുത്തനെ ഉയർന്ന് തന്നെ നിൽക്കുകയാണ്. ഇന്ന് 5205 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 20,604 ആയി. qatarഗുരുതരമായ രോഗമുണ്ടെന്ന് കണ്ടെത്തിയ 20 പേരെ കൂടി ഇന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആകെ 216 പേരാണ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തിലുള്ളത്.
Post Your Comments