ന്യൂഡൽഹി: നാലാംഘട്ട ലോക്ഡൗൺ അവസാനിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തി. തുടർനടപടികളെക്കുറിച്ചും സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനു സ്വീകരിക്കേണ്ട മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് സൂചന. ലോക്ഡൗൺ നീട്ടുന്നതിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിമാരുടെ അഭിപ്രായം ചോദിച്ചിരുന്നു. അതേസമയം ലോക്ഡൗണുമായി മുൻപോട്ടു പോകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ദേശീയ ദുരന്ത നിവാരണ നിയമം ഏർപ്പെടുത്തിയിരിക്കുന്നത് തുടരാനാണ് സാധ്യത.
Read also: സിപിഎം നേതാക്കളുടെ ഭീഷണിയിൽ നിന്ന് പോലീസിന് സംരക്ഷണം നൽകണമെന്ന് കെ.സുരേന്ദ്രൻ
നാലാംഘട്ട ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ‘മൻ കി ബാത്തി’ൽ ലോക്ഡൗണിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചു വിശദീകരിക്കും.
Post Your Comments