കട്ടക്ക്: കോവിഡില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍ നരബലി നടത്തിയെന്ന വാർത്തയുടെ പിന്നിലുള്ള സത്യാവസ്ഥ മറ്റൊന്ന്. ഒഡിഷയില്‍ പൂജാരി അറസ്‌റ്റിലായതോടെ നരബലി ആണ് നടത്തിയതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ പൂജാരിയും കൊല്ലപ്പെട്ട സരോജും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നെന്നു നാട്ടുകാര്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കട്ടക്കിലെ നരംസിംഹപുര്‍ ബ്രാഹ്‌മിണി ദേവി ക്ഷേത്രത്തിലെ പൂജാരി സന്‍സാരി ഓജ(70) ആണ് അറസ്‌റ്റിലായത്. സരോജ് കുമാര്‍(55) ആണു മരിച്ചത്. ജോലി കഴിഞ്ഞു ക്ഷേത്രത്തിലെത്തിയ സരോജിനെ ഓജ പിന്നില്‍നിന്ന് അരിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. താനാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.
Post Your Comments